23
Oct 2025
Wed
23 Oct 2025 Wed
man arrested for stealing gold and cash from rented room

Skeleton found on top of building in Manjeri മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം കണ്ടെത്തി. മഞ്ചേരി ചെരണിയിലെ കെട്ടിടത്തിന് മുകളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. രണ്ട് മാസത്തിലധികം പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെട്ടിടത്തിന്റെ ടെറസില്‍ ജോലിക്കാര്‍ ആണ് അസ്ഥികൂടം കണ്ടത്. അസ്ഥികള്‍ മനുഷ്യന്റേതാണെന്നാണ് പ്രാഥമിക നിഗമനം. ഫൊറന്‍സിക് സംഘം ഇന്ന് വിദഗ്ധ പരിശോധന നടത്തും.