മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫിന് കീഴിൽ വനിതാ കൂട്ടായാമയ്ക്ക് തുടക്കം. ഇതിന്റെ ഭാഗമായി സമസ്ത അനുഭാവികളായ വിദ്യാർഥിനികളുടെ സമ്മേളനം എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് സംഘടിപ്പിച്ചു. പെൻക്വീൻ ഗേൾസ് കാംപസ് കാൾ എന്ന പേരിലാണ് സമ്മേളനം വിളിച്ചുചേർത്തത്.
|
വളവന്നൂർ ബാഫഖി ആർട്സ് ആൻഡ് സയൻസ് കാംപസിൽ നടന്ന പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ കാംപസുകളെ പ്രതിനിധീകരിച്ച് മുന്നൂറോളം പേർ പങ്കെടുത്തു.
വിവിധ സെഷനുകളിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, സത്താർ പന്തലൂർ, റഷീദ് ഫൈസി വെള്ളായിക്കോട്, ഷാഹുൽ ഹമീദ് മാസ്റ്റർ,സാലിം ഫൈസി കൊളത്തൂർ, ഹബീബ് ഫൈസി കോട്ടോപാടം, ആഷിഖ് കുഴിപ്പുറം, റഫീഖ് ചെന്നൈ, ആസിഫ് ദാരിമി പുളിക്കൽ, ശുഐബുൽ ഹൈതമി, അലി മാസ്റ്റർ വാണിമേൽ, റഷീദ് ഹുദവി ഏലംകുളം, ജസീം ഫൈസി, ഷിയാസ് ഹുദവി, ഹുബൈബ് വാഫി, ബാസിത്ത് മുസ്ലിയാരങ്ങാടി, ജുനൈദ് വയനാട്, ഉമൈർ, ഹസൻ ബസരി സംബന്ധിച്ചു.
പാണക്കാട് സയ്യിദ സുൽഫത്ത് ബീവി, സയ്യിദ സജ്ന ബീവി, സയ്യിദ ഹനിയ്യ ബീവി, സയ്യിദ ഷബാന ബീവി, സയ്യിദ ഷഹ്‌മ ബീവി, സയ്യിദ ബയാന ബീവി, ഫാസില ഫാത്തിമ തമിഴ്നാട്, ഷാദിയ മുഹമ്മദ്, ഫർഹാന നസ്റിൻ, നാജിയ ബദ്റു, സുഫൈറ ടീച്ചർ, സക്കീന, സഹീദ സഹ്റവിയ്യ , ഫർസാന കാളിയാർ, റാഷിദ, സുജിന, ജഹനാര, മിസ്രിയ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.


