03
Dec 2024
Tue
03 Dec 2024 Tue
snake rescuer dies after cobra bite him while catching

കൊല്ലം ഏരൂരില്‍ വൃദ്ധന്റെ മരണത്തിനു കാരണക്കാരനായ മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ സ്‌നേക്ക് റസ്‌ക്യൂവര്‍ മരിച്ചു. ഏരൂര്‍ സൗമ്യ ഭവനില്‍ സജു രാജന്‍ (38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഏരൂര്‍ തെക്കേവയല്‍ കോളനിക്കു സമീപത്തുനിന്നായിരുന്നു സജു രാജന് പാമ്പുകടിയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബര്‍ 24ന് ഇവിടെ വച്ച് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് പ്രദേശവാസിയായ രാമചന്ദ്രന്‍ (65) മരിച്ചിരുന്നു. തുടര്‍ന്ന് പരിസരം വൃത്തിയാക്കി തിരച്ചില്‍ നടത്തുമ്പോഴായിരുന്നു സജുവിനും മൂര്‍ഖന്റെ കടിയേറ്റത്. സജുവിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആരോഗ്യനില വഷളായിരുന്നു.

ഇവിടെ ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണു സജു മരിച്ചത്. ഭാര്യ: മാളു. മക്കള്‍: കതിര, രുദ്ര.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക