22
Oct 2024
Thu
22 Oct 2024 Thu
Snake rescuer dies after cobra bite him while releasing

പിടികൂടിയ പാമ്പുകളെ കാട്ടില്‍ തുറന്നുവിടുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ സ്‌നേക് റെസ്‌ക്യൂവര്‍ മരിച്ചു. തിരുവനന്തപുരം കിള്ളിപ്പാലം സ്വദേശി ഷിബു ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് മൂന്നോടെ പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലെ ആര്‍ ആര്‍ ടി സംഘത്തിനൊപ്പം പൊന്മുടിയിലെത്തി അണലി, മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള പാമ്പുകളെ ബാഗുകളില്‍ നിന്ന് അഴിച്ചുവിടുന്നതിനിടെയാണ് ഷിബുവിന് പാമ്പ് കടിയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ ഷിബുവിനെ വിതുരയില്‍ എത്തിച്ച് ആന്റി വെനം നല്‍കിയെങ്കിലും നില വഷളായി. ഉടന്‍ തന്നെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചു. ഷിബുവിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക