08
Oct 2026
Thu
08 Oct 2026 Thu
Snake rescuer dies after snake bite him

പിടികൂടി കൊണ്ടുവന്ന പാമ്പിൻ്റെ കടിയേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ഈഞ്ചക്കൽ സ്വദേശിയായ സന്ദീപാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് വീട്ടിൽ വച്ച് സന്ദീപിനെ പാമ്പ് കടിച്ചത്. സ്നേക് റസ്ക്യൂവറായ സന്ദീപ് മറ്റൊരിടത്ത് വച്ച് പിടികൂടിയ പാമ്പുമായി വീട്ടിൽ എത്തിയിരുന്നു. പിന്നാലെയാണ് യുവാവിന് പാമ്പുകടിയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റ സന്ദീപിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു.‌ എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.

ALSO READ: റിയാദിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 10 വരെ റദ്ദാക്കിയതായി വിമാനക്കമ്പനികൾ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക