കോഴിക്കോട്: പാര്‍ട്ടിയുടെ അച്ചടക്കം താന്‍ ലംഘിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തനിക്കെതിരായ പ്രചാരണത്തിന് ട്രൗസറിട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെയാണ് ഉപയോഗിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. പാര്‍ട്ടിയുടെ ഭാഗമാക്കാതിരിക്കാനാണ് ശ്രമമെങ്കില്‍ ആ വെള്ളം വാങ്ങിവയ്ക്കണം. ബൂത്ത്തല പ്രവര്‍ത്തകര്‍ക്കൊപ്പം ഇനി മുന്നോട്ട് പോകുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
|
ബിജെപി തന്റെ കൂടി പാര്‍ട്ടിയാണെന്നും വഴിയില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അത് തട്ടി നീക്കി മുന്നോട്ടു പോകുമെന്നും പറഞ്ഞ ശോഭ തനിക്കെതിരായ പ്രചാരണങ്ങളില്‍ കൂടുതല്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





