22
Sep 2025
Sat
22 Sep 2025 Sat
Ubaidulla kadavath

കാസര്‍കോട്: നബിദിന റാലിയില്‍ പങ്കെടുത്ത് വീട്ടിലെത്തിയതിന് പിന്നാലെ സമൂഹ്യ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. മേല്‍പറമ്പ കടവത്ത് സ്വദേശിയും നെല്ലിക്കുന്ന് ബങ്കരക്കുന്ന് കുദൂരില്‍ താമസക്കാരനുമായ ഉബൈദുല്ല കടവത്ത് (63) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നബിദിന റാലിയില്‍ പങ്കെടുക്കാന്‍ നെല്ലിക്കുന്ന് മുഹിയുദ്ധീന്‍ പള്ളിയിലെത്തിയിരുന്നു. എന്നാല്‍, പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചെമ്പിരിക്ക ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സമര സമിതിയുടെ നേതൃസ്ഥാനത്തുണ്ടായിരുന്നു. എന്‍.സി.പി ശരത് പവാര്‍ വിഭാഗം കാസര്‍കോട് ബ്ലോക്ക് മുന്‍ പ്രസിഡന്റും നിലവില്‍ ജില്ലാ നിര്‍വാഹക സമിതി അംഗവുമാണ്.

ജില്ലാ ജനകീയ നീതി വേദിയടക്കം നിരവധി സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു. പ്രവാസിയായിരുന്ന ഇദ്ദേഹം പഴയ ബസ് സ്റ്റാന്‍ഡിലെ ദര്‍ബാര്‍ ഹോട്ടല്‍ ജീവനക്കാരനുമായിരുന്നു.

കടവത്തെ പരേതരായ അബ്ദുല്‍ റഹ്‌മാന്‍ – ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫരീദ. മക്കള്‍: ഉനൈഫ് (ഇന്റീരിയര്‍ ഡിസൈനര്‍), അബ്ദുല്ല, അബൂബക്കര്‍ സിദ്ധീഖ് (ഇരുവരും ദുബൈ). മരുമകള്‍: ഷിഫാന. മയ്യിത്ത് നെല്ലിക്കുന്ന് മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.