മലപ്പുറം: യുവതിയെ ലൈംഗികമായി ചൂഷണംചെയ്‌തെന്ന പരാതിയില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ അഡ്വ. ജഹാംഗീര്‍ ആമിന റസാഖ് അറസ്റ്റില്‍. കോട്ടക്കല്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കോട്ടക്കല്‍ പൊലിസ് ഞായറാഴ്ചയാണ് ഇയാളെ അറസ്റ്റ്‌ചെയ്തത്. മലപ്പുറം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഇന്നലെ ജാമ്യത്തില്‍വിട്ടു.
|
മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. ഐടി ആക്ട് പ്രകാരമാണ് കേസ്. വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണംചെയ്‌തെന്നപരാതിയും ഇയാള്‍ക്കെതിരേയുണ്ട്. യുവതി നിയമനടപടിയമായി പോയതോടെ ഇയാള്‍ അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു.
കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയില്‍ ജനുവരിയില്‍ എലത്തൂര്‍ പോലിസും ജഹാന്‍ഗീറിനതിരേ കേസെടുത്തിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



