സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ബിഗ് ബോസ് മുന്‍ മല്‍സരാര്‍ഥിയുമായ അബ്ദുറോസിക്ക് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്‍മാറി. 19കാരിയായ യുഎഇ പൗര അമീറയുമായാണ് മൂന്നടി മാത്രം പൊക്കമുള്ള 20കാരനായ അബ്ദുറോസിക്കിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. സാംസ്‌കാരിക ഭിന്നതകള്‍ മൂലമാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് താജിക്കിസ്താന്‍കാരനായ അബ്ദുറോസിക്ക് പറയുന്നു.
|
നിശ്ചയാദാര്‍ഢ്യവിഭാഗത്തില്‍ പെടുന്ന വ്യക്തിയാണ് താനെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോയെന്നും എല്ലാദിവസവും താനതിന്റേതായ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും വ്യക്തമാക്കിയ അബ്ദുറോസിക്ക് മാനസികമായി തനിക്കൊപ്പം നില്‍ക്കുന്ന ശക്തയായ ഒരാളെയാണ് പങ്കാളിയായി വേണ്ടതെന്നും വ്യക്തമാക്കി.
പ്രണയത്തിലുള്ള തന്റെ വിശ്വാസം നഷ്ടമായിട്ടില്ലെന്നും ശാരീരിക പരിമിതികളില്‍ താനൊരിക്കലും നിരാശനല്ലെന്നും താനതില്‍ നന്ദിയുള്ളവനാണെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തേ ഈ വര്‍ഷം ജൂലൈ 7ന് ദുബൈയില്‍ വച്ച് വിവാഹിതരാവാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാല്‍ ബോക്‌സിങ് മല്‍സരത്തിനായി തയ്യാറെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി അബ്ദു ചടങ്ങ് നീട്ടിവയ്ക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക






