02
Apr 2025
Sun
02 Apr 2025 Sun
Software engineer committed suicide over work pressure

ജോലി സമ്മര്‍ദ്ദം താങ്ങാനാവാതെ കോട്ടയത്ത് ഐടി ജീവനക്കാരന്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്ന് ചാടി മരിച്ചു. കോട്ടയം കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന ജേക്കബ് തോമസാണ് (23)ആത്മഹത്യ ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാക്കനാട് പ്രവര്‍ത്തിക്കുന്ന ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് യുവാവ്. ജോലിസമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് പലതവണ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം ജേക്കബ് കഴിഞ്ഞദിവസം മാതാവിന് അയക്കുകയും ചെയ്തു.

ബിരുദ പഠനത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഉറങ്ങാന്‍ പോലും സാധിക്കാത്ത രീതിയിലുള്ള ജോലിസമ്മര്‍ദ്ദം സ്ഥാപനത്തില്‍ നിന്ന് ജേക്കബ് നേരിട്ടിരുന്നതായാണ് കുടുംബം പറയുന്നത്. കുടുംബം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക