പാലക്കാട്ട് കടയുടെ പൂട്ട് പൊളിച്ച് റബര്‍ഷീറ്റ് മോഷ്ടിച്ച സൈനികന്‍ അറസ്റ്റില്‍. പാലക്കാട് മണ്ണൂര്‍ കമ്പനിപ്പടിയിലാണ് സംഭവം. അരുണാചല്‍ പ്രദേശില്‍ സൈനികനായി സേവനമനുഷ്ഠിക്കുന്ന അരുണ്‍ ആണ് പിടിയിലായത്.
|
ഹരീഷ് വേങ്ങശ്ശേരി എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ കടയില്‍ നിന്ന് 400 കിലോ റബര്‍ഷീറ്റും അടക്കയുമാണ് ഇയാള്‍ മോഷ്ടിച്ചത്. അവധി കഴിഞ്ഞ് പട്ടാള ക്യാംപിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
മങ്കര പോലീസ് ഇന്‍സ്പെക്ടര്‍ എ പ്രതാപ്, സബ് ഇന്‍സ്പെക്ടര്‍ ഉദയന്‍, എ എസ് ഐ ഷിജിത്, മണികണ്ഠന്‍ എന്നിവരടങ്ങിയ സംഘമാണ് സൈനികനായ പ്രതിയെ പിടികൂടിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





