30
Jun 2023
Wed
30 Jun 2023 Wed

കൊ​ല്ലം: പിജി വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ കാമുകനായ സൈനികൻ അറസ്റ്റിൽ. കോ​ട്ട​ത്ത​ല സ്വ​ദേ​ശി​യും എം​എ സൈ​ക്കോ​ള​ജി വി​ദ്യാ​ർ​ഥി​നി​യു​മാ​യ വൃ​ന്ദാ രാ​ജി​ൻറെ ആ​ത്മ​ഹ​ത്യ​യി​ലാണ് കാ​മു​ക​നും സൈ​നി​ക​നു​മാ​യ അനുകൃഷ്ണനാണ് പി​ടി​യിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂൺ 23നാ​ണ് വൃ​ന്ദാ രാ​ജ് എ​ലി​വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്. ആ​റു​വ​ർ​ഷ​മാ​യി വൃന്ദാരാജുമായി കോ​ട്ട​ത്ത​ല സ​രി​ഗ ജങ്ഷ​നി​ൽ താമസിക്കുന്ന അ​നു കൃ​ഷ്ണ​ൻ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വി​വാ​ഹ​വാ​​ഗ്ദാന​വും പ്രതി ന​ൽ​കി​യി​രു​ന്നു.

ഒ​രാ​ഴ്ച മു​ൻ​പ് മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി അ​നു​വി​ൻറെ വി​വാ​ഹം ഉ​റ​പ്പി​ച്ചതറിഞ്ഞ വൃന്ദ ഇതുചോദ്യം ചെയ്തു. എന്നാൽ അനുകൃഷ്ണൻ വൃന്ദയെ അ​സ​ഭ്യം പ​റ​യുകയും ആ​ത്മ​ഹ​ത്യ​ക്ക് പ്രേ​രി​പ്പി​ക്കുകയുമായിരുന്നു. വൃ​ന്ദ​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലും ഡ​യ​റി​യി​ലും ഇ​ക്കാ​ര്യ​മു​ണ്ടാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യാ​ൻ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മൊബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കൊട്ടാരക്കര പൊ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.