24
Jan 2025
Tue
24 Jan 2025 Tue
Solidarity youth movement state office bearers

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് 2025-26 കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്റായി തൗഫീഖ് മമ്പാടിനെ തിരഞ്ഞെടുത്തു. ടി. ഇസ്മാഈലാണ് ജനറല്‍ സെക്രട്ടറി. ഷബീര്‍ കൊടുവള്ളി, റഷാദ് വി.പി, ബിനാസ് ടി.എ, സജീദ് പി.എം, ഡോ. സഫീര്‍ എ.കെ എന്നിവര്‍ സെക്രട്ടറിമാരാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സി.ടി സുഹൈബ്, ഷാഹിന്‍ സി.എസ്, അന്‍വര്‍ സലാഹുദ്ദീന്‍, ഷെഫ്‌റിന്‍ കെ.എം, മുഹമ്മദ് സഈദ് ടി.കെ, അംജദ് അലി ഇ.എം, അസ്‌ലം അലി എസ്, മുജീബുറഹ്‌മാന്‍ എസ്, തന്‍സീര്‍ ലത്തീഫ്, അബ്ദുല്‍ ബാസിത്ത് ഉമര്‍, അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍, ആദില്‍ അബ്ദുറഹീം, സാബിക്ക് വെട്ടം, അഫീഫ് ഹമീദ്, അജ്മല്‍ കെ.പി, അനീഷ് മുല്ലശ്ശേരി എന്നിവര്‍ സംസ്ഥാന സമിതി അംഗങ്ങളുമാണ്.

ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയ്യയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ തൗഫീഖ് മമ്പാട് അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിലവില്‍ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.

കോഴിക്കോട് വേളം സ്വദേശിയാണ് ടി ഇസ്മാഈല്‍. തളിക്കുളം ഇസ്‌ലാമിയ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ നേടിയിട്ടുണ്ട്. നിലവില്‍ മാധ്യമം വാരിക പത്രാധിപ സമിതി അംഗമാണ്. പെരുമ്പിലാവ് അന്‍സാര്‍ കാംപസില്‍ നടന്ന തിരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബുറഹ്‌മാന്‍ നേതൃത്വം നല്‍കി.