16
May 2025
Wed
16 May 2025 Wed
son arrested after found middle aged man's death was murder

ഷോക്കടിച്ചു മരിച്ചു മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ തുമക്കുരു ജില്ലയിലാണ് സംഭവം.  അച്ഛന്റെ മരണത്തില്‍ സംശയം തോന്നിയ മകള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ആണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

55കാരനായ നാഗേഷ് ആണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കത്തിനിടെ ചെരിപ്പെടുത്ത് തല്ലിയ അച്ഛനെ മകന്‍ സൂര്യ തുണി ഉപയോഗിച്ചുകഴുത്തില്‍ ചുറ്റി വരിഞ്ഞുമുറുക്കി കൊല്ലുകയായിരുന്നു.മെയ് 11ന് രാത്രി നാഗേഷും സൂര്യയും അപ്പോളോ ഐസ് ക്രീം ഫാക്ടറിയില്‍ ഉണ്ടായിരുന്നു.

പുലര്‍ച്ചെ 1.45ഓടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും നാഗേഷ് ചെരിപ്പെടുത്ത് മകനെ അടിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിനു ശേഷം നാഗേഷ് വടിയെടുത്ത് മകനെ അടിക്കാന്‍ ശ്രമിച്ചു. ഈ സമയം സൂര്യ അച്ഛനെ തടഞ്ഞു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന തുണി നാഗേഷിന്റെ കഴുത്തില്‍ ചുറ്റുകയും നിലത്തേക്ക് തള്ളിയിട്ട ശേഷം കഴുത്തു മുറുക്കി കൊല്ലുകയുമായിരുന്നു. ഈ സമയം സൂര്യയുടെ കൂട്ടുകാരനെന്നു കരുതുന്നയാളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇയാള്‍ നാഗേഷിന്റെ മരണം ഉറപ്പിക്കുകയും ചെയ്തു.

ഇതിനു ശേഷം വൈദ്യുതാഘാതമേറ്റാണ് നാഗേഷിന്റെ മരണമെന്ന് സ്ഥാപിക്കാനായിമൃതദേഹം കിടക്കയിലേക്ക് മാറ്റിയ ശേഷം വയര്‍ കൈയില്‍ ഘടിപ്പിച്ച് വൈദ്യുതി കടത്തിവിട്ടു.
എന്നാല്‍ നാഗേഷിന്റെ മരണത്തില്‍ മകള്‍ സവിതയ്ക്ക് ദുരൂഹത തോന്നുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് ഐസ് ക്രീം ഫാക്ടറിയില്‍ എത്തുകയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും നടത്തിയ പരിശോധനയിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക