05
Oct 2023
Fri
05 Oct 2023 Fri

പിതാവിനെ മകന്‍ കഴുത്തറുത്ത് കൊന്നു. മൃതദേഹം സംസ്‌കരിക്കാന്‍ ശ്മശാനത്തിലെത്തിയപ്പോള്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹിയിലെ പഞ്ചാബി ബാഗ് ഏരിയയില്‍ കഴിഞ്ഞദിവസമാണ് സംഭവം. മൃതദേഹത്തിലെ മുറിവുകള്‍ ശ്രദ്ധിക്കുകയും യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും ചെയ്ത ശ്മശാന ജീവനക്കാരനാണ് പൊലീസില്‍ വിവരമറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഞ്ചാബി ബാഗിലെ മാദിപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള സതീഷ് യാദവിനെ മകന്‍ റിങ്കു യാദവാണ് കൊലപ്പെടുത്തിയത്. തുടര്‍ന്നിയാള്‍ പിതാവിന്റെ മൃതദേഹവുമായി പശ്ചിം പുരി ശ്മശാനത്തില്‍ എത്തി. ശ്മശാനത്തിന്റെ ചുമതലക്കാരന്‍ മൃതശരീരത്തിന്റെ കഴുത്തിലും കൈത്തണ്ടയിലുമുള്ള മുറിവുകള്‍ കണ്ടതോടെ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

ഡല്‍ഹി പൊലീസ് സ്ഥലത്തെത്തി റിങ്കുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലില്‍ റിങ്കു പിതാവിനെ ബ്ലേഡുകൊണ്ട് കഴുത്തറുക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി. പിതാവ് മദ്യത്തിന് അടിമയാണെന്നും വീട്ടില്‍ സ്ഥിരമായി പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നുവെന്നും സഹികെട്ടതോടെയാണ് കൊലപാതകം നടത്തിയതെന്നുമാണ് റിങ്കു പറയുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക