21
Aug 2025
Fri
21 Aug 2025 Fri
son arrested for killing aged mother in Perambra

കോഴിക്കോട് പേരാമ്പ്രയില്‍ വൃദ്ധ മരിച്ചത് മകന്റെ മര്‍ദ്ദനം മൂലമെന്ന് പോലീസ് കണ്ടെത്തല്‍. ഇതിനു പിന്നാലെ മകനെ അറസ്റ്റ് ചെയ്തു. തൈപറമ്പില്‍ പത്മാവതി(71)യുടെ മരണമാണ് കൊലപാതകമാണെന്നു കണ്ടെത്തിയത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ ലിജീഷാണ് വൃദ്ധയെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരണകാരണം മര്‍ദ്ദനമാണെന്നു കണ്ടെത്തിയതിനു പിന്നാലെ കേസെടുത്ത പോലീസ് മകന്‍ ലിനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പത്മാവതി മരിച്ചത്. വീട്ടുമുറ്റത്ത് അവശ നിലയില്‍ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്താവുന്നത്.