02
May 2024
Mon
02 May 2024 Mon
son arrested for killing mother in Muvattupuzha

മൂവാറ്റുപുഴയില്‍ സ്വര്‍ണമാലയ്ക്കു വേണ്ടി അമ്മയെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച മകന്‍ പിടിയി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (67) ആണ് കൊല്ലപ്പെട്ടത്. കൗസല്യയുടെ മരണം ഉറപ്പാക്കാന്‍ വിളിച്ചുവരുത്തിയ ഡോക്ടറാണ് കൊലപാതകം തിരിച്ചറിഞ്ഞ് വിവരം പോലീസിനെ അറിയിച്ചത്.(son arrested for killing mother in Muvattupuzha)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ കൗസല്യയുടെ മകന്‍ ജോജോ കുറ്റം സമ്മതിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് മക്കളായ സിജോയും ജോജോയും അമ്മ കൗസല്യയുടെ മരണവിവരം നാട്ടുകാരെയും പഞ്ചായത്തംഗത്തെയും അറിയിച്ചത്. മരണം സ്ഥിരീകരിക്കാന്‍ പഞ്ചായത്ത് അംഗം രഹ്‌ന സോബിന്‍ കല്ലൂര്‍ക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിവരമറിയിച്ചതാണ് കൊലപാതകം പൊളിച്ചത്. വീട്ടിലെത്തിയ നടത്തിയ പരിശോധനയില്‍ കൗസല്യയുടെ കഴുത്തിലെ പരിക്കുകള്‍ കണ്ടതോടെ ഡോക്ടര്‍ കൊലപാതക സൂചന ലഭിച്ചു. വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ പോലീസ് സിജോയെയും ജോജോയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ ജോജോ കുറ്റം സമ്മതിക്കുകയും വീടിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച അമ്മയുടെ മൂന്നരപ്പവന്റെ സ്വര്‍ണ മാല ഇയാള്‍ പോലീസിനു കൈമാറുകയും ചെയ്തു. നിന്ന് പ്രതി മാല കണ്ടെടുത്ത് പൊലീസിന് നല്‍കി. ജോജോ അമ്മയെ കൊലപ്പെടുത്തിയ കാര്യം സിജോയ്ക്ക് അറിവുണ്ടായിരുന്നില്ല. കൗസല്യയുടെ മൃതദേഹം ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. യുകെയിലുള്ള മകള്‍ മഞ്ജു നാട്ടില്‍ എത്തിയതിനു ശേഷമാകും സംസ്‌കാരം.