അർബുദ രോഗിയായ അമ്മയെ ശ്വാസംമുട്ടിച്ചുകൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴ സ്വദേശി സതീശനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെയാണ് സതീശൻ അമ്മയെ കഴുത്തുഞെരിച്ചും തലയണ മുഖത്തമർത്തിയും കൊല്ലാൻ ശ്രമിച്ചത്. ഇയാളുടെ അമ്മ നാരായണി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിൽ തുടരുകയാണ്.
|
കൊലപാതകശ്രമത്തിനിടെ നാരായണി ബോധരഹിതയായപ്പോൾ മരിച്ചുവെന്ന് കരുതി സതീശൻ ബന്ധുക്കളഎ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി നാരായണി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇവരെ പരിശോധിച്ച ഡോക്ടർക്ക് അസ്വാഭാവികത തോന്നിയത്.
ആശുപത്രിയിൽ നിന്ന് വിവരം പോലീസിനെ അറിയിച്ചതോടെയാണ് സതീശൻ കുടുങ്ങിയത്. സതീശനെ പോലീസ് ചോദ്യംചെയ്തപ്പോൾ ഇപ്പോൾ കുറ്റസമ്മതം നടത്തി. രോഗിയായ അമ്മയെ പരിചരിക്കാനുള്ള പ്രയാസം മൂലമാണ് കടുംകൈ ചെയ്തതെന്നാണ് ഇയാൾ പോലീസിനു നൽകിയ മൊഴി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





