കോഴിക്കോട് ബാലുശ്ശേരി പനായിമുക്കില്‍ മകന് അച്ഛനെ വെട്ടിക്കൊന്നു. ചനോറ അശോകന് ആണ് കൊല്ലപ്പെട്ടത്. കൃത്യശേഷം രക്ഷപ്പെട്ട മകന് സുബീഷിനെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
|
തിങ്കള്‍ ഉച്ചയോടെ കൊലപാതകം നടന്നെങ്കിലും വിവരം പുറത്തറിയുന്നത് വൈകീട്ടാണ്. വീട്ടില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസി വന്നുനോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന അശോകന്റെ മൃതദേഹം കാണുന്നത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സുബീഷ് ലഹരിക്കടിമയാണെന്നാണ് വിവരം. അശോകന്റെ ഭാര്യയെ മറ്റൊരു മകന് എട്ടുവര്‍ഷം മുമ്പാണ് കൊലപ്പെടുത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





