പെരുമ്പാവൂരില്‍ മകന് അച്ഛനെ ചവിട്ടിക്കൊന്നു. ചേലാമറ്റം നാല് സെന്റ് കോളനിയില്‍ തെക്കുംതല വീട്ടില്‍ ജോണി(67)ആണ് കൊല്ലപ്പെട്ടത്. ജോണിയുടെ മകന് മെല്‍ജോയെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് മെല്‍ജോ അച്ഛനെ ചവിട്ടിയത്. ബുധനാഴ്ചയായിരുന്നു സംഭവം.
|
ജോണി മരിച്ചതോടെ ഇത് സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്.
ജോണിയുടെ രണ്ട് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. മെല്‍ജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ താന്‍ ചവിട്ടിയിരുന്നുവെന്നും കൃത്യ സമയം മദ്യലഹരിയിലായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





