27
Apr 2024
Mon
27 Apr 2024 Mon
son kills father in kasarkode

കാസര്‍കോട് ബേക്കലില്‍ കുടുംബവഴക്കിനിടെ മകന്‍ അച്ഛനെ അടിച്ചുകൊന്നു. പള്ളിക്കര സ്വദേശി അപ്പുക്കുഞ്ഞിയാണ് മരിച്ചത്. സംഭവത്തില്‍ അപ്പുക്കുഞ്ഞിയുടെ മകന്‍ പ്രമോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ആറിനാണ് സംഭവം.(son kills father in kasarkode)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ചയും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും പ്രമോദ് അച്ഛനെ ഇരുമ്പ് വടികൊണ്ട് അടിക്കുകയും ചെയ്തിരുന്നു. അപ്പുക്കുഞ്ഞി നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് വീട്ടിലെത്തിയെങ്കിലും പ്രമോദിനെ പിടികൂടാനിയില്ല. തിങ്കളാഴ്ച വൈകീട്ടും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും പ്രമോദ് അപ്പുക്കുഞ്ഞിയുടെ തലയ്ക്കടിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ജനറല്‍ ആശുപത്രിയില്‍.