ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് ലേയില്‍ നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാഗ്‌സസെ പുരസ്‌കാരജേതാവ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തു. ദേശ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത അദ്ദേഹത്തെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രകോപന പ്രസ്താവനകള്‍ നടത്തി സോനം വാങ്ചുക് ആണ് പൊതുജനത്തെ പ്രക്ഷോഭത്തിനിറക്കിയെന്നാണ് ആരോപണം.
|
കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ സന്നദ്ധ സംഘടനയായ സ്റ്റുഡന്റ്‌സ് എജ്യൂക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ് മെന്റ് ഓഫ് ലഡാക്കിന്റെ രജിസ്‌ട്രേഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയിരുന്നു. നിയമവിരുദ്ധമായി വിദേശ സംഭാവനകള്‍ സ്വീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
അതേസമയം കേന്ദ്ര ആരോപണം അദ്ദേഹം നിരസിച്ചിരുന്നു. എന്നാല്‍ യുഎന്‍, ഇറ്റാലിയന്‍, സ്വിസ് സംഘടനകളുമായി ബന്ധപ്പെട്ട് ബിസിനസ് ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ലേയില്‍ കഴിഞ്ഞദിവസമുണ്ടായ പ്രക്ഷോഭത്തിനിടെ ബിജെപി ഓഫിസും നിരവധി പോലീസ് വാഹനങ്ങളും ചാമ്പലാക്കിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





