18
Jan 2024
Tue
18 Jan 2024 Tue

പട്ടിയിറച്ചി കഴിക്കുന്നതും വിൽക്കുന്നതും നിരോധിക്കുന്ന ബിൽ ദക്ഷിണ കൊറിയയിൽ പാർലമെന്റ് പാസാക്കി. മൂന്നുവർഷത്തെ ഗ്രേസ് പിരീയഡിനുശേഷമാവും നിയമം പ്രാബല്യത്തിൽവരിക. നിയമം ലംഘിച്ചാൽ മൂന്നുവർഷം വരെ തടവും 3 കോടി വോൺ(18.9 ലക്ഷം രൂപ) പിഴയും ലഭിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പണ്ടുമുതലേ പട്ടി മാംസം ഉപയോഗിക്കുന്നവരാണ് കൊറിയക്കാർ. എന്നാൽ ഈ ഭക്ഷണരീതി ഇപ്പോൾ കുറഞ്ഞിരിക്കുകയാണ്. പ്രായമായവരാണ് പട്ടിമാംസം ഇപ്പോഴും കഴിക്കുന്നത്.

സോൾ ആസ്ഥാനമായി മൃഗക്ഷേമ അവബോധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയുടെ സർവേയിൽ പ്രതികരിച്ച 94 ശതമാനവും കഴിഞ്ഞവർഷം പട്ടിമാംസം ഉപയോഗിച്ചില്ലെന്ന് വ്യക്തമാക്കി. പട്ടിമാംസം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു 93 ശതമാനത്തിന്റെയും അഭിപ്രായം.

പട്ടിമാംസം നിരോധിക്കാൻ ദക്ഷിണ കൊറിയ പലതവണ ശ്രമിച്ചെങ്കിലും വ്യാപാരികളുടെ എതിർപ്പിനെതുടർന്ന് പിൻമാറുകയായിരുന്നു. ഇപ്പോഴത്തെ ബില്ലിൽ വ്യാപാരികൾക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ട്. 2022 ഏപ്രിലിലെ കണക്കനുസരിച്ച് 1100 ഫാമുകളിലായി നായകളെയാണ് രാജ്യത്ത് വളർത്തുന്നത്. 1600 റസ്റ്റോറന്റുകളാണ് പട്ടിമാംസം ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കുന്നത്.