മുബൈ: ക്രിസ്മസ്, പുതുവത്സര സീസണ്‍ അടുത്തിരിക്കെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുബൈയില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. നാട്ടിലെത്താന്‍ ടിക്കറ്റ് കിട്ടാതെ നിരവധി മലയാളികള്‍ പ്രയാസപ്പെട്ടിരിക്കെയാണ് റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ വരുന്നത്. യാത്രക്കാര്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ വലിയ സഹായകരമാകും. മുബൈ എല്‍ടിടിയില്‍ നിന്നും കൊച്ചുവേളിയിലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിന്‍ പ്രഖ്യാപിച്ചത്. കോട്ടയം വഴിയായിരിക്കും ട്രെയിന്‍ തിരുവനന്തപുരം കൊച്ചുവേളിയിലെത്തുക.
|
ഡിസംബര്‍ 19, 26, ജനുവരി 2, 9 തീയതികളില്‍ വൈകിട്ട് നാലിനായിരിക്കും മുബൈ എല്‍ടിടിയില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുക. കൊച്ചുവേളിയില്‍ നിന്ന് ഡിസംബര്‍ 21, 28, ജനുവരി 4, ജനുവരി 11 തീയതികളില്‍ വൈകിട്ട് 4.20ന് തിരിച്ച് മുബൈ എല്‍ടിടിയിലേക്കും ട്രെയിന്‍ പുറപ്പെടുമെന്ന് റെയില്‍ അധികൃതര്‍ അറിയിച്ചു.
നേരത്തെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. കച്ചേഗുഡ- കോട്ടയം, കാക്കിനട – കൊല്ലം, നരസാപുരം- കൊല്ലം റൂട്ടുകളിലാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ വരുന്നത്. ഇരുദിശകളിലേക്കുമായി 16 സര്‍വീസുകളാണ് മൂന്ന് ട്രെയിനുകളും ചേര്‍ന്ന് നടത്തുക. ശബരിമല സ്‌പെഷ്യല്‍ സര്‍വീസായാണ് ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
Special train from Mumbai to Kerala ahead of Christmas-New Year season


