22
Apr 2025
Mon
22 Apr 2025 Mon
Kerala Bengaluru specail train xmas

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കു പരിഗണിച്ച് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പ്രത്യേക തീവണ്ടി. (Special train from Thiruvananthapuram to Mangalore to reduce congestion; only general coaches) തിരുവന്തപുരം നോര്‍ത്ത് – മംഗളൂരു ജങ്ഷന്‍ സ്പെഷ്യല്‍ ട്രെയിനാണ് റെയില്‍വേ പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൂര്‍ണമായും ജനറല്‍ കോച്ചുകള്‍ മാത്രമുള്ള സ്പെഷല്‍ ട്രെയിനാണ് ഓടിക്കുക. 06163 തിരുവനന്തപുരം-മംഗളൂരു ജങ്ഷന്‍ സ്പെഷല്‍ ട്രെയിന്‍ തിങ്കളാഴ്ചകളില്‍ വൈകിട്ട് 5.30ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.50ന് മംഗളൂരുവിലെത്തും.

മേയ് 5 മുതല്‍ ജൂണ്‍ 9 വരെയാണു സര്‍വീസ്. മടക്ക ട്രെയിന്‍ (06164) മംഗളൂരു ജങ്ഷനില്‍ നിന്ന് ചൊവ്വാഴ്ചകളില്‍ വൈകിട്ട് 6ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.35ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മേയ് 6 മുതല്‍ ജൂണ്‍ 10 വരെയാണു സര്‍വീസ്.