പാരീസ്: പാരീസ് ഒളിംപിക്സ് ഉദ്ഘാടന വേദിയില്‍ ഫലസ്തീന്‍ പതാകയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാണികള്‍. (Spectators with Palestinian flags at the Olympic venue)
ഉദ്ഘാടന ചടങ്ങില്‍ ഫലസ്തീനില്‍ നിന്നുള്ള ഒളിംപിക് ടീം രംഗപ്രവേശം ചെയ്തപ്പോഴാണ് കാണികള്‍ ആഹ്ലാദ പ്രകടനം നടത്തിയത്. ഫലസ്തീന്‍ പതാക ഉയര്‍ത്തിയും ഫ്രീ ഫലസ്തീന്‍ മുദ്രാവാക്യം വിളിച്ചുമാണ് കാണികള്‍ ഫലസ്തീന്‍ ടീമിനെ വരവേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
|
നേരത്തെ ഒളിംപിക്‌സില്‍ ഇസ്രയtuലിനെ പങ്കെടുപ്പിക്കുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീന്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ജിബ്രില്‍ റജൗബ് രംഗത്തെത്തിയിരുന്നു. ഇസ്രയേലിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പുനപ്പരിശോധന നടത്തണമെന്നും ഗസയില്‍ നടന്ന അതിക്രമങ്ങളെക്കുറിച്ച് ലോകത്തെ ബോധവാന്മാരാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഹിജാബിട്ട് വരേണ്ട; ഫ്രഞ്ച് താരത്തിന് സ്വന്തം നാട്ടിലെ ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ വിലക്ക്
1964 മുതല്‍ 1988 വരെ വര്‍ണവിവേചന കാലത്ത് ദക്ഷിണാഫ്രിക്കയെ ഒളിംപിക്സില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയത് പോലെ ഇസ്രയേലിനെയും വിലക്കക്കണമെന്നായിരുന്നു ആവശ്യം.
ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയിലെ 39,000 ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രയേലിനെ കായികമേളയില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് രജൗബ് കഴിഞ്ഞ ആഴ്ച ഐ.ഒ.സിക്ക് കത്തെഴുതിയിരുന്നു.
ഫാസിസ്റ്റുകളുടെയും വംശീയവാദികളുടെയും നാസി അധിനിവേശക്കാരുടെയും ഫലസ്തീന്‍ ജനതയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ ലോകം തിരിച്ചറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഐ.ഒ.സി തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


