21
May 2023
Wed
21 May 2023 Wed

ദോഹ: റോള്‍സ് റോയ്‌സിന്റെ ആദ്യ സമ്പൂര്ണ അത്യാഡംബര ഇലക്ട്രിക് വാഹനമായ സ്‌പെക്ടര്‍ ഖത്തര്‍ നിരത്തിലും. വാഹനം കഴിഞ്ഞദിവസമാണ് ഖത്തറില്‍ അവതരിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1900ല്‍ റോള്‍സ് റോയ്‌സ് സഹസ്ഥാപകന്‍ ചാള്‍സ് റോയ്‌സ് പ്രവചിച്ച കാറുകളുടെ ഇലക്ട്രിക് ഭാവി 120 വര്‍ഷങ്ങള്‍ക്കുശേഷം പ്രാവര്‍ത്തികമായിരിക്കുകയാണ്. സ്‌പെക്ടര്‍ റോള്‍സ് റോയ്‌സിന്റെ പുത്തന്‍ തലമുറ കാറാണ്.

ഫാന്റം കൂപ്പിന്റെ പിന്‍ഗാമി കൂടിയാണ് സ്‌പെക്ട്രം. റോള്‍സ് റോയ്‌സിന്റെ വിട്ടുവീഴ്ചയില്ലാത്ത പൂര്‍ണത സ്‌പെക്ട്രത്തിലും നിര്‍വഹിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സ്‌പെക്ട്രം ആദ്യം റോള്‍സ് റോയ്‌സും രണ്ടാമതെയെ ഇലക്ട്രിക് കാറും ആവുന്നുള്ളൂവെന്നാണ് കമ്പനിയുടെ ഭാഷ്യം.