അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ചുനീക്കിയ ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്രം കാണാന്‍ പോവുന്നവരെ ഉദ്ദേശിച്ച് ആരംഭിച്ച അയോധ്യ സര്‍വീസ് അവസാനിപ്പിച്ച് സ്‌പൈസ് ജെറ്റ്. ഹൈദരാബാദില്‍ നിന്നായിരുന്നു സ്‌പൈസ് ജെറ്റ് അയോധ്യയിലേക്ക് നേരിട്ട് സര്‍വീസ് നടത്തിവന്നിരുന്നത്. രണ്ടുമാസം മുമ്പ് ആരംഭിച്ച സര്‍വീസ് യാത്രികരില്ലാത്തതു മൂലം വന്‍ നഷ്ടമായി മാറിയതോടെയാണ് കമ്പനി സര്‍വീസ് അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ജൂണ്‍ 1 മുതലാണ് ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ അവസാനിപ്പിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
|
2023 ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അയോധ്യയിലെ മഹാ ഋഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. രാമക്ഷേത്രത്തിലേക്കുള്ള സന്ദര്‍ശകര്‍ക്കായാണ് വിമാനത്താവളം തുറന്നത്.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ളവരുമായി 2024 ജനുവരി 21 മുതല്‍ സ്‌പൈസ് ജെറ്റ് ഡല്‍ഹിയില്‍ നിന്ന് അയോധ്യയിലേക്ക് പ്രത്യേക വിമാനസര്‍വീസ് ആരംഭിച്ചിരുന്നു. ഡല്‍ഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂര്‍, ബംഗളുരു, പാട്‌ന, ദര്‍ഭംഗ എന്നിങ്ങനെ എട്ടു നഗരങ്ങളില്‍ നിന്ന് സ്‌പൈസ് ജെറ്റ് അയോധ്യയിലേക്ക് സര്‍വീസ് ആരംഭിക്കുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





