ജയ്പൂർ വിമാനത്താവളത്തിൽ വച്ച് സ്പൈസ് ജെറ്റ് ജീവനക്കാരി സിഐഎസ്എഫ് സബ് ഇൻസ്പെക്ടറുടെ ചെകിട്ടത്തടിച്ചു. സുരക്ഷാ പരിശോധനയ്ക്കിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ അടക്കം പുറത്തുവന്നതോടെ ജീവനക്കാരിയെ അറസ്റ്റ് ചെയ്തു.
|
ഡ്യൂട്ടികഴിഞ്ഞുവരുമ്പോൾ വീട്ടിലെത്തി കാണാൻ സബ് ഇൻസ്പെക്ടർ തങ്ങളുടെ ജീവനക്കാരിയോട് പറഞ്ഞതിനെ തുടർന്നാണ് മുഖത്തടിച്ചതെന്ന് സ്പൈസ് ജെറ്റ് അധികൃതർ വ്യക്തമാക്കി. അതേസമയം സ്പൈസ് ജെറ്റ് ജീവനക്കാരി അനുമതിയില്ലാതെ മറ്റ് വിമാനജീവനക്കാർക്കൊപ്പം വിമാനത്താവളത്തിലെത്തിയതെന്നും ഇത് എസ്ഐ ഗിരിരാജ് പ്രസാദ് ചോദ്യം ചെയ്യുകയായിരുന്നുവെന്നും സിഐഎസ്എഫ് പറയുന്നു. ഈ സമയം വനിതാ കോൺസ്റ്റബിൾ ഇല്ലായിരുന്നു. എസ്ഐ വനിതാ കോൺസ്റ്റബിളിനെ വിളിച്ചുവരുത്തുന്നതിനിടെ ജീവനക്കാരി ഗിരിരാജ് സിങ്ങിനെ തല്ലുകയായിരുന്നുവെന്നുമാണ് സിഐഎസ്എഫ് വാദം.
അതേസമയം ജീവനക്കാരിക്ക് സാധുവായ എൻട്രി പാസ് ഉണ്ടായിരുന്നുവെന്നും എസ്ഐയുടെ സഭ്യതയ്ക്ക് നിരക്കാത്ത സംസാരമാണ് ജീവനക്കാരിയെ ഉടനടി പ്രതികരിക്കാൻ പ്രേരിപ്പിച്ചതെന്നും സ്പൈസ്ജെറ്റ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





