വ്യാജ സിദ്ധന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി, വെളിപ്പെടുത്തല്‍ കൗണ്‍സിലിങ്ങിനിടെ; അറസ്റ്റ്
|
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. ഈങ്ങാപ്പുഴ സ്വദേശി അന്‍വര്‍ സാദത്തിനെ (45) ആണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. ഈങ്ങാപ്പുഴയിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വയനാട് സ്വദേശിയായ പെണ്‍കുട്ടിയെ പതിമൂന്നു വയസ്സുള്ളപ്പോഴാണ് പ്രതി പീഡിപ്പിച്ചത്. ഇപ്പോള്‍ 15 വയസ്സായ പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെയാണ് സംഭവം സ്‌കൂള്‍ അധികൃതരോട് വെളിപ്പെടുത്തിയത്.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ലൈംഗിക ചൂഷണം നടന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതി കഴിഞ്ഞ ഏഴുവര്‍ഷമായി ഈങ്ങാപ്പുഴയില്‍ സിദ്ധവൈദ്യ ചികിത്സ നടത്തുകയായിരുന്നു.


