07
Nov 2023
Tue
07 Nov 2023 Tue

SSLCക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി: 84000+ ഒഴിവുകള്‍, SSC GD കോണ്‍സ്റ്റബിള്‍ വിജ്ഞാപനം വന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്എസ്എല്‍സി പാസായവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ ഇതിലും മികച്ച അവസരം ഇനി വരാനില്ല. 84000ന് മുകളില്‍ വരുന്ന കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) അപേക്ഷ ക്ഷണിച്ചു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (PSC) പോലെയല്ല അതിവേഗമാണ് SSC റിക്രൂട്ട്‌മെന്റ് നടപടികള്‍. വിശദമായ വിവരങ്ങള്‍ താഴെ നല്‍കുന്നു.

ഈ സേനകളിലേക്കാണ് ഒഴിവുകള്‍ ഉള്ളത്.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (BSF)
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF)
സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (CRPF)
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP)
സഷസ്ത്ര സീമാ ബാല്‍ (SSB)
സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF)
ആസാം റൈഫിള്‍സ് (AR)
നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (NCB)

ഒഴിവുകള്‍: 84866

ലൊക്കേഷന്‍: ഇന്ത്യ മൊത്തം

അപേക്ഷിക്കേണ്ട അവസാന തിയതി: ഡിസംബര്‍ 28

യോഗ്യത: ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസായിരിക്കേണ്ടതുണ്ട്.

വയസ്സ്:
18 വയസ്സിനും 23 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.
പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 5 വയസ്സ് ഇളവ് ലഭിക്കും. ഒബിസിക്കും വിരമിച്ച സൈനികര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ നിന്ന് മൂന്ന് വയസ്സ് ഇളവ് ലഭിക്കും.

ശമ്പളം
നിയമനം ലഭിക്കുകയാണെങ്കില്‍ ലെവല്‍ വണ്‍ അനുസരിച്ച് 18,000 രൂപ മുതല്‍ 56,900 രൂപ വരെ ശമ്പളം ലഭിക്കും. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (NCB) ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ലെവല്‍ ത്രീ അനുസരിച്ച് 21,700 രൂപ മുതല്‍ 69,100 വരെ ശമ്പളം ലഭിക്കും.
ശമ്പളത്തിന് പുറമേ മറ്റ് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഓര്‍ക്കുക.

ഫീസ്: 100 രൂപയാണ് അപേക്ഷാ ഫീസ്
വനിതകള്‍, പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍, വിരമിച്ച സൈനികര്‍ എന്നിവര്‍ക്ക് അപേക്ഷാഫീസ് ഇല്ല.

കേരളത്തിലെ വിവിധ ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ വരുന്നുണ്ട്.

എങ്ങിനെ അപേക്ഷിക്കാം:
Apply Now എന്നുള്ള ഓപ്ഷന്‍ പ്രയോഗിച്ചും അല്ലെങ്കില്‍ ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചും അപേക്ഷിക്കാം.

Notification: https://www.careerpower.in/blog/wp-content/uploads/2022/10/27215233/ssc-gd-notification-2022.pdf

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക