എസ്.എസ്.ഇ പുതിയ വിജ്ഞാപനം വന്നു; ആയിരത്തോളം ഒഴിവുകള്‍
|
കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ ആഗ്രഹിക്കുന്നവര്‍ക്കായി SSC JE Recruitment 2024: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) JE റിക്രൂട്ട്‌മെന്റിനുള്ള ഔദ്യോഗിക നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു.
ആകെ ഒഴിവുകള്‍ : 968
ജോലിസ്ഥലം : ഇന്ത്യയിലുടനീളം
പോസ്റ്റിന്റെ പേര് : ജൂനിയര്‍ എന്‍ജിനീയര്‍
അവസാന തീയതി : 2024 ഏപ്രില്‍ 18
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 1324 ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും വ്യക്തമായ ഒഴിവു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടുത്ത ദിവസങ്ങളിലായി ഒഴിവുകള്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഓരോ തസ്തികയിലും വരുന്ന വിവരങ്ങള്‍ താഴെ നല്‍കുന്നു.
പ്രായം:
30 വയസ്സ് വരെ
SC/ST വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിന്ന് 5 വര്‍ഷത്തെ ഇളവ് ലഭിക്കുന്നതാണ്.
OBC വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെ ഇളവ് ലഭിക്കും.
മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് സര്‍ക്കാര്‍ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
| No | Board | Position | Qualification |
|---|---|---|---|
| 1 | Border Roads Organization (BRO) | Junior Engineer (Civil) | അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം; അല്ലെങ്കിൽ – ഒരു അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ട് / ബോർഡിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ; കൂടാതെ – സിവിൽ എഞ്ചിനീയറിംഗ് ജോലികളുടെ പ്ലാനിംഗ് / എക്സിക്യൂഷൻ / മെയിന്റനൻസ് എന്നിവയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. |
| 2 | Border Roads Organization (BRO) | Junior Engineer (Electrical & Mechanical) | അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം; അല്ലെങ്കിൽ – ഒരു അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ട് / ബോർഡിൽ നിന്ന് ഇലക്ട്രിക്കൽ / ഓട്ടോമൊബൈൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ; കൂടാതെ – ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ജോലികളുടെ പ്ലാനിംഗ് / എക്സിക്യൂഷൻ / മെയിന്റനൻസ് എന്നിവയിൽ രണ്ട് വർഷത്തെ പരിചയം. |
| 3 | Central Public Works Department (CPWD) | Junior Engineer (Civil) | അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
| 4 | Central Public Works Department (CPWD) | Junior Engineer (Electrical) | അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
| 5 | Central Water Commission | Junior Engineer (Civil) | ഒരു അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. |
| 6 | Central Water Commission | Junior Engineer (Mechanical) | അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. |
| 7 | Department of Water Resources, River Development & Ganga Rejuvenation (Brahmaputra Board) | Junior Engineer (Civil) | അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ സിവിൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ. |
| 8 | Farakka Barrage Project (FBP) | Junior Engineer (Civil) | അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബോർഡിൽ നിന്നോ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
| 9 | Farakka Barrage Project (FBP) | Junior Engineer (Mechanical) | അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബോർഡിൽ നിന്നോ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
| 10 | Military Engineer Services (MES) | Junior Engineer (Civil) | അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം; അല്ലെങ്കിൽ – ഒരു അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ ബോർഡിൽ നിന്നോ സിവിൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ; കൂടാതെ – സിവിൽ എഞ്ചിനീയറിംഗ് ജോലികളുടെ പ്ലാനിംഗ്, എക്സിക്യൂഷൻ, മെയിന്റനൻസ് എന്നിവയിൽ രണ്ട് വർഷത്തെ പരിചയം. |
| 11 | Military Engineer Services (MES) | Junior Engineer (Electrical & Mechanical) | അംഗീകൃത സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം; അല്ലെങ്കിൽ – അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ ബോർഡിൽ നിന്നോ ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ; കൂടാതെ – ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ജോലികളുടെ പ്ലാനിംഗ്, എക്സിക്യൂഷൻ, മെയിന്റനൻസ് എന്നിവയിൽ രണ്ട് വർഷത്തെ പരിചയം. |
| 12 | Ministry of Ports, Shipping & Waterways (Andaman Lakshadweep Harbour Works) | Junior Engineer (Civil) | അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
| 13 | Ministry of Ports, Shipping & Waterways (Andaman Lakshadweep Harbour Works) | Junior Engineer (Mechanical) | അംഗീകൃത സ്ഥാപനത്തിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
| 14 | National Technical Research Organization (NTRO) | Junior Engineer (Civil) | അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
| 15 | National Technical Research Organization (NTRO) | Junior Engineer (Electrical) | അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
| 16 | National Technical Research Organization (NTRO) | Junior Engineer (Mechanical) | അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ.
|
അപേക്ഷാ ഫീസ്
ജനറല്‍/OBC വിഭാഗക്കാര്‍ക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്
വനിതകള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്, വിരമിച്ച സൈനികര്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
എങ്ങിനെ അപേക്ഷിക്കാം
https://ssc.nic.in എന്ന വെബ്‌സൈറ്റ് വഴിയോ ചുവടെ കൊടുത്ത Apply Now ലിങ്ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ യൂസര്‍ ഐഡി, പാസ്സ്‌വേര്‍ഡ് എന്നിവ കൊടുത്ത് ലോഗിന്‍ ചെയ്യുക.
ആദ്യമായി അപേക്ഷിക്കുന്നവര്‍ SSCയുടെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം
തുടര്‍ന്ന് വരുന്ന അപേക്ഷാഫോമില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യുക, കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ടൈപ്പ് ചെയ്യുക.
ഏറ്റവും അവസാനം അപേക്ഷാ ഫീസ് അടക്കുക.
സബ്മിറ്റ് ചെയ്യുക
Notification: https://ssc.gov.in/api/attachment/uploads/masterData/NoticeBoards/notice_28032024.pdf


