23
Dec 2024
Tue
23 Dec 2024 Tue
SSF ponnani division office bearers

മാറഞ്ചേരി: സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്‍(എസ്എസ്എഫ്) പൊന്നാനി ഡിവിഷന്‍ സ്റ്റുഡന്റ്‌സ് കൗണ്‍സിലും പ്രതിനിധി സമ്മേളനവും സംഘടിപ്പിച്ചു. മാറഞ്ചേരിയില്‍ വച്ചു നടന്ന ഡിവിഷന്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷന്‍ യൂസഫ് ബാഖവി ഉദ്ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ് എസ് എഫ് പൊന്നാനി ഡിവിഷന്‍ പ്രസിഡന്റ് സൈഫുദ്ദീന്‍ സഅദി വെളിയങ്കോട് അധ്യക്ഷത വഹിച്ചു. എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സ്വാബിര്‍ സഖാഫി നാദാപുരം വിഷയാവതരണം നടത്തി. ”വിദ്യാര്‍ഥികള്‍ പിന്നെന്ത് ചെയ്യുന്നു” എന്ന ശീര്‍ഷകത്തോടെ നടന്നു വരുന്ന എസ്എസ്എഫ് അംഗത്വകാല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അരങ്ങേറിയ പരിപാടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

ഭാരവാഹികള്‍: സയ്യിദ് ജദീര്‍ അഹ്‌സന്‍ മുഈനി (പ്രസിഡന്റ്), മുഹമ്മദ് സിനാന്‍ (ജനറല്‍ സെക്രട്ടറി), മുര്‍ഷിദ് (ഫിനാന്‍സ് സെക്രട്ടറി), ഹംസത്ത് അഹ്‌സനി, മുഹമ്മദ് റാഷിദ് സഅദി, മുഹമ്മദ് ആദില്‍, മുഹമ്മദ് റമീസ് കാമില്‍ സഖാഫി, സിറാജുദ്ധീന്‍ അശ്‌റഫി, സര്‍ഫാസ്, മഹ്‌റൂഫ് റബ്ബാനി, മുഹമ്മദ് നിഹാല്‍, മുഷ്‌റഫ് മുസ്ലിയാര്‍ (സെക്രട്ടറിമാര്‍), സൈനുല്‍ ആബിദ് അഹ്‌സനി(സെക്രട്ടേറിയറ്റ് അംഗം),

എസ് എസ് എഫ് ജില്ലാ ഭാരവാഹികളായ ജാഫര്‍ ശാമില്‍ ഇര്‍ഫാനി, മുഹമ്മദ് ജാസിര്‍, മജീദ് സഖാഫി എന്നിവര്‍ കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം അഷ്റഫ് ബാഖവി അയിരൂര്‍, എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി മന്‍സൂര്‍ പുത്തന്‍പള്ളി, കേരള മുസ്ലിം ജമാഅത്ത് പൊന്നാനി സോണ്‍ ജനറല്‍ സെക്രട്ടറി സിദ്ധീഖ് അന്‍വരി, എസ് വൈ എസ് പൊന്നാനി സോണ്‍ പ്രസിഡന്റ് അബ്ദുല്‍ കരീം സഅദി, ജനറല്‍ സെക്രട്ടറി ഷക്കീര്‍ ചമ്രവട്ടം, സെക്രട്ടറി ഹുസൈന്‍ അയിരൂര്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക