തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു. 2024 മാര്‍ച്ച് നാല് മുതല്‍ 25 വരെയാണ് പരീക്ഷ നടക്കുക. ഏപ്രില്‍ മൂന്ന് മുതല്‍ ഏപ്രില്‍ 17 വരെയാണ് മൂല്യനിര്‍ണയം. എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ 2024 ഫെബ്രുവരി 19 മുതല്‍ 23 വരെയുള്ള തിയ്യതികളില്‍ നടക്കും. ഐടി പരീക്ഷകള്‍ 2024 ഫെബ്രുവരി 1 മുതല്‍ 14 വരെയുള്ള തിയ്യതികളിലാണ് തീരുമാനിച്ചിരിക്കുന്നത്.
|
പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് ഒന്നു മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെ ഈ വര്‍ഷത്തെ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റിവച്ചു. നിപ രോഗബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒക്ടോബറില്‍ പരീക്ഷ നടത്താനാണ് പുതിയ തീരുമാനം. നിപാ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ നടത്താനും തീരുമാനമായി. തൃശ്ശൂരില്‍ വച്ചാണ് കായിക മേള നടക്കുക. സ്പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം നവംബര്‍ 9 മുതല്‍ 11 എറണാകുളത്ത് വച്ചും നടക്കും. ശാസ്ത്രമേള നവംബര്‍ 30, ഡിസംബര്‍ ഒന്ന് തിയ്യതികളില്‍ തിരുവനന്തപുരത്ത് വച്ചും നടത്തും. സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കൊല്ലത്ത് വച്ചാണ് നടക്കുക. ജനുവരി നാല് മുതല്‍ എട്ട് വരെയാണ് സ്‌കൂള്‍ കലോല്‍സവം നടത്തുക.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





