02
Jan 2024
Sat
02 Jan 2024 Sat

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പ്രഭാത നടത്തത്തിനിടെ വൃദ്ധനെ തെരുവുകാള കുത്തിക്കൊന്നു. 75കാരനായ കൃഷ്ണാനന്ദ് പാണ്ഡേയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ടോടെയാണ് ദാരുണമായ സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന കൃഷ്ണാനന്ദനെ കാള ആക്രമിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാളയുടെ കൊമ്പുകള്‍ വൃദ്ധന്റെ വയറ്റില്‍ തുളച്ചുകയറി. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ കര്‍ശന നടപടിക്ക് ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ബറേലി മുനിസിപ്പല്‍ കോര്‍പറേഷന്റെ മൃഗക്ഷേമ ഓഫിസര്‍ക്കെതിരേ പൊലീസ് കേസെടുത്തു. മൂന്നുദിവസത്തിനകം തെരുവ് മൃഗങ്ങളെ നഗരത്തിനു പുറത്തുള്ള ഷെല്‍റ്റര്‍ ഹോമുകളിലേക്ക് മാറ്റണമെന്ന് ജില്ലാ മജിസ്്‌ട്രേറ്റ് ഉത്തരവിടുകയും ചെയ്തു.

കാളയുടെ ആക്രമണ വീഡിയോ സിസിടിവിയില്‍ പതിഞ്ഞിരുന്നു. കുത്തേറ്റുവീണ വൃദ്ധനെ നിരന്തരം ആക്രമിക്കുകയുണ്ടായി. ബഹളം കേട്ടെത്തിയവരാണ് കാളയെ ഓടിച്ചുവിട്ട ശേഷം വൃദ്ധനെ ആശുപത്രിയിലേക്ക് നീക്കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക