01
Jul 2023
Sun
01 Jul 2023 Sun

കണ്ണൂരില്‍ വീണ്ടും തെരുവുനായ ആക്രമണം; 11കാരിയെ വളഞ്ഞിട്ട് ആക്രമിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും തെരുവുനായ ആക്രമണം. പിലാത്തറയില്‍ കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു. പിലാത്തറ മേരി മാത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷയാണ് നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്. രാവിലെ മദ്രസയില്‍നിന്നു വീട്ടിലേക്ക് പോകുന്ന വഴി ദേശീയപാതയ്ക്കു സമീപമായിരുന്നു ആക്രമണം. നിലത്തു വീണ ആയിഷയുടെ നിലവിളി കേട്ട പരിസരവാസികള്‍ എത്തിയാണ് നായ്ക്കളില്‍നിന്നു കുട്ടിയെ രക്ഷിച്ചത്. കാലിന് കടിയേറ്റ ആയിഷയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം തളിപ്പറമ്പ് നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമായതോടെ പടിയൂര്‍ എബിസി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വീണ്ടും നായ്ക്കളെ പിടികൂടാന്‍ തുടങ്ങി. ഒരു തവണ 6 നായ്ക്കളെയാണ് ഇവര്‍ക്ക് പിടികൂടാന്‍ സാധിക്കുന്നത്. ഇന്നലെ 6 എണ്ണത്തിനെ പിടികൂടി.