കോഴിക്കോട് തെരുവ് നായ ആക്രമണം; ഓവർസിയർ, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു
|
കോഴിക്കോട്: വടകരയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ അഴിഞ്ഞാട്ടം.. നിരവധി പേർക്ക് കടിയേറ്റു. വില്ല്യാപ്പള്ളി പഞ്ചായത്ത് ഓവർസിയർ ഷിജിന, മയ്യന്നൂർ താഴെപുറത്ത് ബിന്ദു, മണാട്ട് കുനിയിൽ രാധ, ചമ്പപ്പുതുക്കുടി പുഷ്പ, വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികൾ എന്നിവർക്കാണ് കടിയേറ്റത്.
പരിക്കേറ്റവരെ വടകര ഗവ. ജില്ലാ ആശുപത്രിയിലും കുട്ടികളിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മയ്യന്നൂർ ചാത്തൻകാവിൽ സ്ഥല പരിശോധനയുടെ ഭാഗമായി എത്തിയപ്പോഴാണ് പഞ്ചായത്ത് ഓവർസിയർ ഷിജിനയ്ക്ക് കടിയേറ്റത്. മേഴ്സി ബിഎഡ് കോളജ് ജീവനക്കാരി ബിന്ദുവിനെ വീട്ടിലേക്കു പോകുമ്പോഴാണ് ആക്രമിച്ചത്. രാധ, പുഷ്പ എന്നിവർക്ക് റോഡിലൂടെ നടന്നു പോകുമ്പോഴാണ് കടിയേറ്റത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





