03
Oct 2025
Sun
03 Oct 2025 Sun
student caught with 400 gram MDMA

നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപത്തു നിന്ന് 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാര്‍ഥിയെ പിടികൂടി. കായംകുളം ഗവ. ആശുപത്രിക്ക് സമീപം ആലപ്പുറത്ത് ശിവശങ്കറിനെ (21) ആണ് റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും നെടുമ്പാശേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. പിടികൂടിയ എംഡിഎംഎയ്ക്ക് വിപണയില്‍ 10 ലക്ഷത്തിലേറെ രൂപ വില വരുമെന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എയര്‍പോര്‍ട്ട് ഭാഗത്ത് എംഡിഎംഎ വില്‍പനയ്ക്ക് എത്തിയ പ്രതിയെ ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. ബൈക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ജെ ഉമേഷ് കുമാര്‍, ആലുവ ഡിവൈഎസ്പി ടി ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ എം എച്ച് അനുരാജ്, എസ്‌ഐ എസ് എസ് ശ്രീലാല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ALSO READ: വാഗമണില്‍ നിന്ന് മടങ്ങിയ കുടുംബത്തിന്റെ കാര്‍ മറിഞ്ഞ് മുത്തശ്ശിയും പേരമകളും മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക