24
Jan 2025
Wed
24 Jan 2025 Wed
student dies after school bus over turned in Kannur

കണ്ണൂര്‍ തളിപ്പറമ്പില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. 18 പേര്‍ക്ക് പരിക്ക്. കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയും ചൊറുക്കള സ്വദേശി രാജേഷിന്റെ മകളുമായ നേദ്യ എസ് രാജേഷാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടറോഡിലെ ഇറക്കത്തിലൂടെ വരികയായിരുന്ന ബസ് ശ്രീകണ്ഠാപുരം-തളിപ്പറപ്പ് പ്രധാനപാതയിലേക്ക് മലക്കംമറിഞ്ഞെത്തുകയായിരുന്നു. മറിയുന്നതിനിടെ ബസ്സില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിനിയുടെ ദേഹത്തേക്കാണ് ബസ് മറിഞ്ഞത്. ഓടിക്കൂടിയവര്‍ ചേര്‍ന്ന് ബസ് ഉയര്‍ത്തി വിദ്യാര്‍ഥിനിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക