28
Nov 2023
Mon
28 Nov 2023 Mon

തൃ​ശൂ​ർ ശബരിമലയ്ക്ക് പോവാൻ മാലയിടാനെത്തിയ വിദ്യാർഥി ക്ഷേത്രക്കുളത്തിൽ വീണുമരിച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​നാ​രാ​യ​ണ​പു​രം പോ​ഴ​ങ്കാ​വ് സ്വ​ദേ​ശി വ​ടു​ക്കും​ചേ​രി ഷി​ജു​വി​ന്‍റെ മ​ക​ൻ ശ്രു​ദ കീ​ർ​ത്ത് ആ​ണ് മ​രി​ച്ച​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാ​വി​ലെ ആ​റോടെ എ​സ്​എ​ൻപു​രം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ക്കു​ള​ത്തി​ലാ​ണ് അപകടം. അ​ച്ഛ​നോ​ടൊ​പ്പ​മാ​ണ് ശു​ദ്ര കീ​ർ​ത്ത് ക്ഷേ​ത്ര​ക്കു​ളത്തിൽ കു​ളി​ക്കാ​നെ​ത്തി​യ​ത്. അ​ച്ഛ​ൻ കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ കു​ട്ടി കു​ള​ത്തിൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ കുട്ടിയെ പുറത്തെടുത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​തി​ല​കം ക​ള​രി​പ്പ​റ​മ്പ് സ്കൂ​ളി​ലെ അഞ്ചാംക്ലാസ് വി​ദ്യാ​ർ​ഥി​യാ​ണ്.