17
Dec 2024
Wed
17 Dec 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: മലപ്പുറത്ത് വിദ്യാര്‍ഥിയെ കിണറിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൂർ തുരുവാലി പത്തിരിയാല്‍ മേലങ്ങാടി പൈക്കാടിക്കുന്ന് ബാബുമോന്റെ മകന്‍ അശ്വിൻ (17) ആണ് മരിച്ചത്. സുഹൃത്തിന്റെ ബന്ധുവീട്ടിലെ വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാന്‍ പോയ അശ്വിന്‍ അബദ്ധത്തില്‍ കിണറില്‍ കാല്‍വഴുതി വീണതാകാമെന്നാണ് കരുതുന്നത്.

ഇന്നലെ വൈകീട്ട് 5.30നാണു സംഭവം. അശ്വിന്റെ സുഹൃത്തിന്റെ ബന്ധുക്കള്‍ അവധിയായതിനാൽ വീട്ടിലില്ലാത്ത സമയത്ത് അവിടെയുണ്ടായിരുന്ന വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാനായി കൂട്ടുകാരോടൊപ്പം പോയതായിരുന്നു അശ്വിന്‍. അശ്വിന്‍ കിണറില്‍ വീഴുന്ന ശബ്ദം കേട്ടു പിന്നാലെ കൂട്ടുകാര്‍ ബഹളം വച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ അശ്വിനെ കിണറ്റില്‍നിന്ന് പുറത്തെടുത്തു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വണ്ടൂരിലെ സ്വകാര്യ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് അശ്വിൻ.