പുത്തൂര്‍: കോളേജില്‍ നിന്നു വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. (Student found hanging after returning home from college) പുത്തൂര്‍ സെന്റ് ഫിലോമിന കോളേജിലെ ഒന്നാം വര്‍ഷ പിയുസി വിദ്യാര്‍ത്ഥിനി ദീക്ഷിത(17)യാണ് ജീവനൊടുക്കിയത്. പുത്തൂര്‍, നരിമൊഗര്‍ സ്വദേശിനിയാണ്.
|
വ്യാഴാഴ്ച കോളേജിലേക്കു പോയ ദീക്ഷിത വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ശേഷം കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമല്ല. കേശവ-പുഷ്പ ദമ്പതികളുടെ മകളാണ്. സഹോദരന്‍: ദീക്ഷിത്.
MTP Rafeek
ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





