24
Jan 2025
Wed
24 Jan 2025 Wed

പാലക്കാട്: പാലക്കാട്ട് മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തു. പാലക്കാട് ജില്ലയിലെ ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് പ്രിന്‍സിപ്പലിന്റെ കര്‍ശന നിര്‍ദേശം ലംഘിച്ചാണ് വിദ്യാര്‍ഥി മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവം അറിഞ്ഞ ക്ലാസ് അധ്യാപികന്‍ ഫോണ്‍ പിടിച്ചെടുത്ത് പ്രിന്‍സിപ്പലിനെ ഏല്‍പ്പിച്ചതോടെയാണ് കലിപൂണ്ട വിദ്യാര്‍ഥി പ്രകോപനം സൃഷ്ടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

മൊബൈന്‍ ഫോണ്‍ തിരികെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രധാന അധ്യാപകന് മുന്നില്‍ വിദ്യാര്‍ഥി കൊലവിളി നടത്തുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നുണ്ട്. മുറിക്കുള്ളില്‍വച്ച് തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നും ദൃശ്യങ്ങള്‍ അടക്കം പ്രചരിപ്പിക്കുമെന്നും പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി.

ഭീഷണിക്ക് മുന്നില്‍ അധ്യാപകന്‍ വഴങ്ങാതിരുന്നതോടെ ഇവിടെനിന്ന് പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നും വിദ്യാര്‍ഥി ഭീഷണിപ്പെടുത്തുന്നതും വിഡിയോയില്‍ കാണാം. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന അധ്യാപകന്റെ ചോദ്യത്തിന് കൊന്നു കളയുമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. സംഭവത്തില്‍ പ്രിന്‍സിപ്പലും പി.ടി.എയും തൃത്താല പൊലീസില്‍ പരാതി നല്‍കി.

Student suspended for threatening teachers in palakkad

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക