ബംഗളുരു: കര്‍ണാടകയില്‍ ബി.ജെ.പി കൊണ്ടുവന്ന ഹിജാബ് നിരോധനത്തില്‍ ഇളവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ തലമറച്ച് എഴുതാന്‍ അനുമതി നല്‍കി. കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനമാണിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്ക് വ്യക്തി സ്വാതന്ത്ര്യത്തെ തടയുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി എം.സി സുധാകര്‍ വ്യക്തമാക്കി.
|
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് കര്‍ണാടകയിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളിലും പരീക്ഷകളിലും മറ്റു പൊതുപരീക്ഷകളിലും ഹിജാബിന് നിരോധനമേര്‍പ്പെടുത്തിയത് കര്‍ണാടകയില്‍ വലിയ വിവാദവും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു.ഹിജാബ് നിരോധനമടക്കമുള്ള വിഷയങ്ങളില്‍ ബിജെപി സര്‍ക്കാരിന്റെ നിലപാട് തിരുത്തുമെന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





