29
Dec 2023
Sun
29 Dec 2023 Sun

സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ്ഐ സസ്പെൻഡ് ചെയ്തു. മലപ്പുറം പെരുമ്പടപ്പ് എസ്ഐ എൻ ശ്രീജിത്തിനെയാണ് സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയതിന് പിടിയിലായവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ശ്രീജിത്തിനു ഇവർക്കുമായുള്ള ബന്ധം പുറത്താവുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം എസ്പിയുടെ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റേഞ്ച് ഡിഐജിയുടേതാണ് നടപടി. സ്വർണക്കടത്ത് സംഘങ്ങളുമായി ശ്രീജിത്തിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ, ശ്രീജിത്ത് സംഘങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നും കണ്ടെത്തി.