01
Sep 2024
Mon
01 Sep 2024 Mon
Venad express

കൊച്ചി: വേണാട് എക്‌സ്പ്രസില്‍ യാത്രക്കാരുടെ അമിതമായ തിരക്കിനെ തുടര്‍ന്ന് രണ്ട് പേര്‍ കുഴഞ്ഞുവീണു.(Suffocating rush on Venad Express; Two passengers collapsed) കഴിഞ്ഞ ദിവസവും തിരക്കിനെ തുടര്‍ന്ന് ഒരു യാത്രക്കാരി ട്രെയിനില്‍ കുഴഞ്ഞുവീണിരുന്നു. മെമു ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യവുമായി യാത്രക്കാര്‍ രംഗത്തെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവധി ദിനങ്ങള്‍ക്കു ശേഷമുള്ള തിങ്കള്‍ ആയതിനാല്‍ ട്രെയിനില്‍ വലിയ തിരക്കായിരുന്നു. ഏറ്റുമാനൂര്‍ കഴിഞ്ഞതോടെയാണ് യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ട്രെയിന്‍ വൈക്കം റോഡ് സ്റ്റേഷനിലേക്ക് അടുത്തപ്പോള്‍ ഗാര്‍ഡിനെ പ്രശ്‌നമറിയിച്ചു. അടുത്ത സ്റ്റേഷനായ പിറവം റോഡില്‍ ട്രെയിന്‍ നിര്‍ത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

നേരത്തെയും വേണാട് എക്‌സ്പ്രസില്‍ സമാനസംഭവമുണ്ടായിട്ടുണ്ട്. 2022 ഏപ്രിലില്‍ മാവേലിക്കരയില്‍ നിന്ന് എറണാകുളത്തേക്ക് ജനറല്‍ കോച്ചില്‍ യാത്ര ചെയ്ത യുവതിക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.