21
Nov 2023
Mon
21 Nov 2023 Mon

42ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ ഏറ്റെടുക്കുന്നതിന് 45 ലക്ഷം ദിർഹം അനുവദിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. പ്രസിദ്ധീകരണ വ്യവസായത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിജ്ഞാനാധിഷ്ഠിത സമൂഹത്തെ രൂപപ്പെടുത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും ലൈബ്രറികൾക്കുള്ള നിർണായക പങ്കിനെ അടിവരയിടുന്നതു കൂടിയായി ഈ നടപടി. പ്രസിദ്ധീകരണ വ്യവസായരം​ഗത്തെ ശക്തിപ്പെടുന്നതിനും പൊതു, സർക്കാർ ലൈബ്രറികളെ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് നടപടിയെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർപെഴ്സൻ ശൈഖ ബദൂർ അൽ ഖാസിമി പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക