തിരുവനന്തപുരം: പ്രവചിച്ചത് പോലെ വേനൽമഴ ചെറുതായെങ്കിലും എത്തിയതിൻ്റെ ആശ്വാസത്തിൽ അണ് കേരളം. എങ്കിലും താപനില ഉയർന്നു തന്നെ നിൽക്കും. ഒപ്പം ഇന്നും മഴയും ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്നാണ് പ്രവചനം.
|
ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളിൽ താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും . കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കടുത്ത ചൂട് തുടരും. അതേസമയം സംസ്ഥാനത്ത് ഇന്നും പരക്കെ വേനൽ മഴക്ക് യൂ സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും മഴ കിട്ടാനിടയുണ്ട്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഉണ്ടാകും. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്നലെ മിക്ക പ്രദേശങ്ങളിലും മഴ ലഭിച്ചിരുന്നു. ശക്തമായ മഴയിൽ തിരുവനന്തപുരം നഗരത്തിന്റെ പല മേഖലയിലും ചെറിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം ജില്ലയിലെ മലയോര മേഖലയിലും മഴ കിട്ടി. കോഴിക്കോട് മുക്കത്തും കോട്ടയം, പത്തനംതിട്ട ജില്ലകളിലും മലപ്പുറത്തും മിതമായ മഴ പെയ്തു. വരും ദിവസങ്ങളിലും തെക്കൻ ജില്ലകളായ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഴ തുടരുമെന്നും മുന്നറിയിപ്പ് ഇന്നലെ കിട്ടിയിരുന്നു. ഈ ജില്ലകളിൽ മണിക്കൂറിൽ 40 കീ.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയും ചില ജില്ലകളിൽ ജില്ലകളിൽ മഴ പെയ്തിരുന്നു.


