25
Mar 2024
Sun
25 Mar 2024 Sun
14 year old boy dies after sunshade slab of under construction collapsed on him

നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷേഡ് സ്ലാബ് ദേഹത്തേക്ക് അടര്‍ന്ന് വീണു 14കാരന് ദാരുണാന്ത്യം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷേഡ് സ്ലാബ് ദേഹത്തേക്ക് അടര്‍ന്ന് വീണ് 14കാരന് ദാരുണാന്ത്യം. ആറങ്ങോട് അയ്യപ്പന്‍കാവില്‍ മനോജിന്റെ മകന്‍ അഭിന്‍ ദേവ് ആണ് മരിച്ചത്.

തൊഴിലാളികള്‍ പണി നിര്‍ത്തി പോയതിനെ പിന്നാലെ വീടിന്റെ പോര്‍ച്ചിന് മുകളില്‍ കയറി അവിടെ വൃത്തിയാക്കുന്നതിനിടയില്‍ നിര്‍മാണം നടക്കുന്ന മുകളിലത്തെ നിലയിലെ സണ്‍ഷേഡ് സ്ലാബ് അടര്‍ന്ന് അഭിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കൊടുവള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിന്‍ ദേവ്.

sunshade house collapsed kozhikode 14 year old died