19
Jul 2024
Fri
19 Jul 2024 Fri
Sunu Kanatt

ദുബൈ: ഗള്‍ഫിലെ അറിയപ്പെടുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സുനു കാനാട്ട് (57) ദുബയില്‍ അന്തരിച്ചു. കോട്ടയം പാല സ്വദേശിണ്. ദീര്‍ഘകാലം വിവിധ ചാനലുകളില്‍ ന്യൂസ് കാമറാമാനായി പ്രവര്‍ത്തിച്ചിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തില്‍ കഴിയവേ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ: ശാരി. മകള്‍: അഭിരാമി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗള്‍ഫിലെ ആദ്യ മലയാളം സാറ്റ്‌ലൈറ്റ് ചാനലായ മിഡില്‍ ഈസ്റ്റ് ടെലിവിഷന്റെ കാമറാമാനായാണ് ഗള്‍ഫില്‍ എത്തിയത്. പിന്നീട് സിറ്റി സെവന്‍, ആവാസ് ടിവി ഉള്‍പ്പെടെ നിരവധി പ്രമുഖ ചാനലുകളില്‍ ജോലി ചെയ്തു. ദീര്‍ഘകാലം ന്യൂസ് കാമറാമാനായി പ്രവര്‍ത്തിച്ച് ഗള്‍ഫ് മലയാളി സമൂഹത്തില്‍ നിരവധി വാര്‍ത്തകളും സംഭവങ്ങളും ക്യാമറയില്‍ പകര്‍ത്തി. ഫ്രീലാന്‍സ് കാമറാമാനായും പ്രവര്‍ത്തിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക